നിരോധിത പുകയില ഉത്പന്നങ്ങളുമായി 68-കാരൻ അറസ്റ്റിൽ

പുന്നപ്ര: 140 കൂട് നിരോധിത പുകയില ഉത്‌പന്നങ്ങളുമായി വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു . പുന്നപ്ര തെക്ക് മടന്തഴം വീട്ടിൽ സെയ്ദ് മുഹമ്മദാ (68)ണ് പുന്നപ്ര പോലീസിന്റെ പിടിയിലായത് . മേഖലയിൽ വൻതോതിൽ ഇവയുടെ കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുന്നപ്ര കുറവൻതോട് വെട്ടികരി റോഡിൽ കുമ്പളത്താക്കെ ജങ്ഷനിലെ വീട്ടിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Leave A Reply