ബൈക്കിന്റെ സൈഡില്‍ സൂക്ഷിച്ചിരുന്ന ബാഗ് സൈലന്‍സറില്‍ ഉരസി തീപിടിച്ചതറിയാതെ ബൈക്കിൽ പോകുന്ന ദമ്പതിമാര്‍; പോലീസ് പിന്തുടര്‍ന്ന് ഇവരെ രക്ഷിച്ചു:: വീഡിയോ

തീപിടിച്ച ബൈക്കിൽ പോകുന്ന ദമ്പതിമാർ, അവരെ പിന്തുടർന്നു രക്ഷിക്കുന്ന പോലീസ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ.

ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ ഉരസിയാണ് തീപിടിച്ചത്. തീ ആളിപ്പടർന്നിടും ഇരുവരും അതിനെക്കുറിച്ചു അറിഞ്ഞിരുന്നില്ല .

ദൂരെ നിന്ന് ഇത് കണ്ട പോലീസ് ഇവരെ പിന്തുടർന്നു പിടിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുന്നേ വാഹനം നിർത്താൻ സാധിച്ചതിനാൽ വലിയ അപകടമൊഴിവായി.

ഉത്തർപ്രദേശിലെ ആഗ്ര എക്സ്‌പ്രസ് വേയിലാണ് അപകടം നടന്നത്. മൊബൈൽ പോലീസ് കൺട്രോൾ റൂം വെഹിക്കിളിലെത്തിയ പോലീസുകാരാണ് ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരേയും കുട്ടിയേയും രക്ഷിച്ചത്.

Leave A Reply