തെരുവിൽ അലയുന്നവരെ സംരക്ഷിക്കാൻ സമൂഹത്തിന് ബാധ്യതയുണ്ട് – എ.കെ.ശശീന്ദ്രൻ

കോഴിക്കോട് :  അനാഥരെ സംരക്ഷിക്കാൻ സമൂഹത്തിന് ബാധ്യത ഉണ്ടെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യയുടെ ധനശേഖരണാർത്ഥം നടത്തിയ സ്ട്രീറ്റ് ലൈറ്റ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ ഈ വർഷത്തെ ജീവ കാരുണ്യ മാധ്യമ അവാർഡ് അജീഷ് അത്തോളിക്ക് എം.കെ.മുനീർ എംഎൽഎ സമ്മാനിച്ചു. ഗായിക ആര്യ നന്ദയെയും ആദരിച്ചു.

Leave A Reply