2019 ലോകകപ്പ്; 15 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു

ദില്ലി: ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കു പിന്നാലെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദിനു കീഴിലുള്ളള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് 15 അംഗ സംഘത്തെ തിരഞ്ഞെടുത്തത്. വിരാട് കോലി നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്.

2011നു ശേഷം ആദ്യ ലോക കിരീടമാണ് ലോക രണ്ടാം നമ്പര്‍ ടീം കൂടിയായ ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, അമ്പാട്ടി റായുഡു, ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടു. പകരമെത്തിയത് ദിനേഷ് കാര്‍ത്തികാണ്. ബാക്കപ്പ് ഓപ്പണറായി ലോകേഷ് രാഹുലും ലോകകപ്പ് ടീമിലെത്തിയിട്ടുണ്ട്. ഇന്ത്യക്കു ഏറെ തലവേദനയായിരുന്ന നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനില്‍ കാര്‍ത്തികിനെ കൂടാതെ യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറുമാണ് പരിഗണിക്കപ്പെട്ടത്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരെക്കൂടാതെ ടീമിലെ മൂന്നാം സ്പിന്നറായി രവീന്ദ്ര ജഡേജയും 15 അംഗഗ ടീമില്‍ ഇടം പിടിച്ചു.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്.

Leave A Reply