ചോറില്‍ നെയ്യും പരിപ്പും ചേര്‍ത്തു കഴിയ്ക്കൂ

ചോറ് മലയാളികളുടെ പ്രധാനപ്പെട്ട ഭക്ഷണമാണെന്നു പറയാം. ഒരു നേരമെങ്കിലും ചോറുണ്ണാത്ത മലയാളികള്‍ കുറയും. കേരളത്തിനു വെളിയില്‍, പ്രത്യേകിച്ചും വടക്കേയിന്ത്യയില്‍ ഗോതമ്പിനുള്ള പ്രധാന്യം കേരളത്തില്‍ ചോറിനാണ്.

ചോറിനൊപ്പം കറി, പിന്നെ തോരനോ അച്ചാറോ പപ്പടമോ എന്നിങ്ങനെ പോകും, നമ്മുടെ രീതികള്‍. എന്നാല്‍ ചോറിന്റെ തന്നെ ഗുണം ഇരട്ടിപ്പിയ്ക്കുന്ന, ചോറിനുണ്ടെന്നു പറയുന്ന ചില ദോഷങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്ന ചില ചേരുവകള്‍ ചോറില്‍ ചേര്‍ക്കാനാകും.

സദ്യകളിലും മറ്റും ആദ്യം പലയിടത്തും ചോറിനൊപ്പം പരിപ്പും നെയ്യും എന്നതാണു കണക്ക്. കേരളത്തിനു വെളിയില്‍ ചോറും പരിപ്പും പ്രധാനപ്പെട്ട ഭക്ഷണമാണ്. പല റെസ്റ്റോറന്റുകളിലും ചോറിനൊപ്പം ആദ്യം വിളമ്പുന്നത് നെയ്യും പരിപ്പുമാണ്.

ചോറിനൊപ്പം നെയ്യും പരിപ്പും ചേരുമ്പോഴുളള ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ഏറെ ഉത്തമമായ ഭക്ഷണമാണ്. ചോറിനൊപ്പം ഇവ രണ്ടു കൂടി ഉണ്ടെങ്കില്‍ മറ്റു കറികള്‍ വേണ്ടെന്നു തന്നെ പറയാം. ശരീരത്തിന് ആവശ്യമായ ഒരു വിധം പോഷകങ്ങള്‍ ഇതില്‍ നിന്നും ലഭിയ്ക്കും. ചോറും പരിപ്പും നെയ്യും ചേരുന്നത് സൂപ്പര്‍ ഭക്ഷണമാണെന്നു പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയു. ഇത് ദിവസവും കഴിയ്ക്കാവുന്ന ഭക്ഷണമാണെന്നു തന്നെ വേണം, പറയാന്‍.

ഇത് വെജിറ്റേറിയന്‍കാര്‍ക്കു ചേര്‍ന്ന മസില്‍ ഭക്ഷണമാണെന്നു പറയാം. കാരണം പ്രോട്ടീന്‍ സമ്പുഷ്ടമായതു കൊണ്ടു തന്നെ. ഇറച്ചിയോടും മീനിനോടും കിട പിടിയ്ക്കുവാന്‍ കഴിയുന്ന, മസില്‍ വളരാന്‍ സഹായിക്കുന്ന ഭക്ഷണമാണ് ഇത്. ചോറും പരിപ്പും തന്നെ കഴിയ്ക്കുമ്പോള്‍ ഇ് പൂര്‍ണമാകാത്ത പ്രോട്ടീന്‍ എന്നു പറയാം. എന്നാല്‍ ഇവയും ഒപ്പം നെയ്യും ചേരുമ്പോള്‍ പൂര്‍ണ പ്രോട്ടീനാണ്. ചോറില്‍ സിസ്റ്റീന്‍, പരിപ്പില്‍ ലൈസീന്‍ എന്നീ പ്രോട്ടീനുകളുണ്ട്.

ദഹിയ്ക്കാന്‍ ഏറെ നല്ല, ദഹനശേഷിയ്ക്കുളള നല്ലൊരു ഭക്ഷണക്കൂട്ടാണ് ചോറും പരിപ്പും നെയ്യും. നെയ്യും പരിപ്പിലെ നാരുകളുമെല്ലാം ദഹന ശേഷി വര്‍ദ്ധിപ്പിയ്ക്കും. പരിപ്പു തയ്യാറാക്കാന്‍ ഉപയോഗിയ്ക്കുന്ന ചേരുവകളും ദഹനത്തിന് ഏറെ സഹായിക്കുന്നവയാണ്. നെയ്യും ദഹന രസങ്ങളുടെ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇത് ആന്റിഓക്‌സിഡന്റ് സമ്പുഷടമാണ്. ഇതു കൊണ്ടു തന്നെ ക്യാന്‍സര്‍, പ്രമേഹം, തടി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. പരിപ്പില്‍ ചേര്‍ക്കുന്ന കറിവേപ്പില, മല്ലിയില, മഞ്ഞള്‍ പോലുള്ളവയെല്ലാം ആരോഗ്യപമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിനും ഏറെ നല്ലതാണ്.

ഈ കൂട്ടിലെ ആന്റിഓക്‌സിഡന്റുകളും നാരുകളും ന്യൂട്രിയന്റുകളുമെല്ലാം അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. പരിപ്പില്‍ ചേര്‍ക്കുന്ന പല ചേരുവകളും ഏറെ ഗുണകരമാകുന്നു. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കുന്നത്. ഇത് കൊഴുപ്പും കൊളസ്‌ട്രോളുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.

പരിപ്പില്‍ ചേര്‍ക്കുന്ന ചേരുവകളും നെയ്യുമെല്ലാം ധാരാളം പോഷകങ്ങള്‍ അടങ്ങിയതാണെന്നു മാത്രമല്ല, പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും. നെയ്യില്‍ വൈറ്റമിന്‍ എ, ബി, ഡി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. നെയ്യ് പോഷകങ്ങള്‍ പെട്ടെന്നു തന്നെ വലിച്ചെടുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന ഒന്നാണ്. നെയ്യ് തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതു പോലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും. ഈ കൂട്ടിലെ നെയ്യ് ഗര്‍ഭസ്ഥ ശിശുവിന് ഏറെ നല്ലതാണ്. അതായത് ഗര്‍ഭകാലത്ത് ഇത് കഴിയ്ക്കുന്നത് നല്ല ആരോഗ്യവും ബുദ്ധിയുമുളള കുഞ്ഞിനെ നല്‍കും. പരിപ്പും ഗര്‍ഭിണികള്‍ക്കു പ്രോട്ടീന്‍ പോലുള്ള എല്ലാ ഗുണങങളും നല്‍കുന്നവയാണ്.

 

Leave A Reply