മതിയായ രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 162000 രൂപ പിടികൂടി

വയനാട് : തലപ്പുഴ നാല്‍പ്പത്തിരണ്ടില്‍ തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടു പോകുകയായിരുന്ന 1,62,000 രൂപ പിടികൂടി.എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് പി.ജെ സെബാസ്റ്റ്യന്‍,വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ എം.വി ജോഷി,ഒ.എ മോഹനന്‍,തലപ്പുഴ എ.എസ്.ഐ അജിത് കുമാര്‍,എസ്.സി.പി.ഒ മാരായ വിജയന്‍,സോഹന്‍ലാല്‍,സി.പി.ഒ മാരായ അനസ്,സിജുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.

Leave A Reply