പതിവായി മത്സ്യം കഴിക്കുന്നത് ആസ്ത്മ കുറയ്ക്കുമെന്ന് പഠനങ്ങള്‍

പതിവായി മത്സ്യം കഴിക്കുന്നത് ആസ്ത്മ ബുദ്ധിമുട്ടുകള് 70 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനങ്ങള്‍. ഒമേഗ 3 ഫാറ്റി ആസിഡുകള് ധാരാളമായടങ്ങിയ മീനെണ്ണയും ആസ്ത്മയുടെ ബുദ്ധിമുട്ടുകള് കുറയ്ക്കും. തലച്ചോറിന്റെയും കേന്ദ്ര നാഡീവ്യവസ്ഥയുടെയും വികാസത്തിനും പ്രവര്ത്തനത്തിനും മീനെണ്ണയിലടങ്ങിയിരിക്കുന്ന ഒമേഗ ഫാറ്റി ആസിഡുകളായ 3-യും 6-ഉം പോളിഅന്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും(എന്-3) പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ചില എന്-3 ഫാറ്റി ആസിഡുകള്(കടല്മത്സ്യങ്ങളില് നിന്നുണ്ടാക്കുന്ന എണ്ണയിലുള്ളത്) ആസ്ത്മ രോഗങ്ങള് 62 ശതമാനത്തോളം കുറയ്ക്കുമ്പോള് എന്-6 ഫാറ്റി ആസിഡുകള് (സസ്യ എണ്ണകള്) അധികമായി കഴിക്കുന്നത് ആസ്ത്മ 67 ശതമാനം വര്ധിപ്പിക്കുമെന്നും ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര് ആന്ഡ്രിയാസ് ലോപാത്ത പറഞ്ഞു. ഇന്റര്നാഷണല് ജേണല് ഓഫ് എന്വയോണ്മെന്റല് റിസര്ച്ച് ആന്ഡ് പബ്ലിക് ഹെല്ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് സർവകലാശാലയിലെ ഗവേഷകയായ ആൻഡ്രിയാസ് ലോപാതയുടെ നേതൃത്വത്തിൽ, സൗത്ത് ആഫ്രിക്കയിലെ ഒരു ഗ്രാമത്തിലെ മത്സ്യ സംസ്കരണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന 642 േപരിലാണ് ഈ പഠനം നടത്തിയത്.

Leave A Reply