അഞ്ചലിൽ തട്ടുകട ഉടമക്ക് നേരെ മർദ്ദനം

അഞ്ചൽ:  തട്ടുകടയുടമയെ രണ്ടംഗസംഘം ആക്രമിച്ചതായി പരാതി. അഞ്ചൽ ചന്തമുക്കിൽ തട്ടുകട നടത്തുന്ന അഞ്ചൽ ചീപ്പ്വയലിൽ റാഫി നിവാസിൽ ഷെഫീക്കിനെയാണ് രണ്ടംഗസംഘം ആക്രമിച്ചത്.

കഴിഞ്ഞദിവസം അഞ്ചുമണിയോടെ ഷെഫീക്കിനെ അന്വേഷിച് വീട്ടിൽ എത്തിയ രണ്ടംഗ സംഘം ഷെഫീക്കിനെ ക്രൂരമായി മർദ്ദിക്കുകയും വടിവാൾ ഉപയോഗിച്ചു മുഖത്തും തലയ്ക്കും വെട്ടിപരിക്കേൽപ്പിച്ചു എന്നാണ് പരാതി. സംഭവസ്ഥലത്തുനിന്ന് ഷെഫീഖിനെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പികയായിരുന്നു. കണ്ടാലറിയാവുന്ന ഒരാളുടെ പേര് ഉൾപ്പെടെ അഞ്ചൽ പോലീസിൽ പരാതി നൽകിയിട്ടും അഞ്ചൽ പോലീസ് മൊഴി രേഖപ്പെടുത്താൻ പോലും തയ്യാറായില്ല എന്നും ഷെഫീഖ് പരാതിയിൽ പറയുന്നു. അക്രമത്തിൽ ഷെഫീഖിന്റെ മുഖത്ത് വെട്ടേറ്റിട്ടുണ്ട്.

Leave A Reply