സൗദിയില്‍ ഇന്ധന വില കൂടി ; അറിയാം വിവിധ നിരക്കുകൾ

ജിദ്ദ: സൗദി അറേബ്യയിൽ ഇന്ധന വില വര്‍ധിച്ചു. ഇന്ന് മുതലാണ് സൗദിയിൽ പെട്രോൾ വിലയിൽ നേരിയ വർധന നിലവിൽ വന്നത്. 91 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിനു ഏഴു ഹലാലയാണ് വർദ്ധിച്ചത്. എല്ലാ മൂന്നുമാസം കൂടുന്പോഴും ഇന്ധന വില പുനപരിശോധിക്കുമെന്ന് ഊര്‍ജ്ജ വ്യവസായ മന്ത്രാലയം പുതിയ പരിഷ്കാരം പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ വില നിശ്ചയിച്ചുകൊണ്ട് ദേശീയ എണ്ണക്കമ്പിനിയായ സൗദി അരംകോയാണ് ഉത്തരവിറക്കിയത്.

ഇന്ധനത്തിന്റെ പുതിയ നിരക്കനുസരിച്ചു 91 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിനു ഒരു റിയാൽ 44 ഹലാലയായിരിക്കും ഇന്ന് മുതലുള്ള വില. 95 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് ലിറ്ററിന് എട്ടു ഹലാലയാണ് കൂട്ടിയത്. ഇന്നു മുതൽ 95 വിഭാഗത്തിൽപ്പെടുന്ന പെട്രോളിന് രണ്ടു റിയൽ പത്തു ഹലാലയായിരിക്കും നിരക്ക്.

Leave A Reply