തോക്ക് ചൂണ്ടി ടി​ക് ടോ​ക്ക് വീ​ഡി​യോ ഷൂ​ട്ട്; അബദ്ധത്തിൽ വെടിപൊട്ടി കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ടി​ക് ടോ​ക്ക് വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ സു​ഹൃ​ത്തി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന തോ​ക്കി​ൽ​നി​ന്നു വെ​ടി​യേ​റ്റ് കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യാ ഗേ​റ്റി​നു സ​മീ​പ​ത്തെ ര​ഞ്ജി​ത് സിം​ഗ് ഫ്ളൈ​ ഓ​വ​റി​ലായിരുന്നു സം​ഭ​വം. സ​ൽ​മാ​ൻ എ​ന്ന പ​ത്തൊ​ന്പ​തു​കാ​ര​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സ​ൽ​മാ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഇ​ന്ത്യാ​ഗേ​റ്റി​ലേ​ക്കു പോ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നു മ​ട​ങ്ങു​ന്പോ​ൾ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന സ​ൽ​മാ​നു നേ​രെ സു​ഹൃ​ത്താ​യ സൊ​ഹെ​യ്ൽ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന നാ​ട​ൻ തോ​ക്ക് ചൂ​ണ്ടി. ഇ​തി​ന്‍റെ വീ​ഡി​യോ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്ക​വെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടു​ക​യാ​യി​രു​ന്നു. സ​ൽ​മാ​ന്‍റെ ഇ​ട​തു​ക​വി​ൾ ത​ക​ർ​ത്ത് വെ​ടി​യു​ണ്ട പാ​ഞ്ഞു കയറി. ഇ​തോ​ടെ ഭ​യ​ന്ന സു​ഹൃ​ത്തു​ക്ക​ൾ സ​ൽ​മാ​നെ സൊ​ഹെ​യ് ലിന്റെ ബ​ന്ധു​വി​ന്‍റെ വീ​ട്ടിലെ​ത്തി​ച്ചു. വസ്ത്രവും ര​ക്ത​ക്ക​റ​യും മാ​റ്റി​യ​ശേ​ഷം സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ​ൽ​മാ​ൻ മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ പോ​ലീ​സ് സൊ​ഹെ​യ്ൽ അ​ട​ക്കം നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.

Leave A Reply