സ്വാ​ധീ​നം തെളിയിക്കും : ഐ എസ് യു​റോ​പ്പി​നെ ചോ​ര​യി​ല്‍ മുക്കുമെന്ന് റി​പ്പോ​ർ​ട്ട്

ല​ണ്ട​ന്‍: ആഗോള ഭീകര സംഘടനയായ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് യൂ​റോ​പ്പി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പാ​രീ​സ് മോ​ഡ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ യു​റോ​പ്പി​നെ ചോ​ര​യി​ല്‍ മു​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ബ്രി​ട്ടീഷ് ദി​ന​പത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 130 പേ​ര്‍ മ​രി​ച്ച പാ​രീ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ല്‍ നി​ന്ന് ലോ​കം ഇ​നി​യും മു​ക്ത​മാ​യി​ട്ടി​ല്ല.

സി​റി​യ അ​ട​ക്ക​മു​ള്ള ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ ഐ​എ​സ് യൂ​റോ​പ്പി​ല്‍ വ​ന്‍ ആ​ക്ര​മ​ണ​ത്തി​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ക്യാ​മ്പി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ഹാ​ര്‍​ഡ് ഡി​സ്ക്കി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ളു​ള്ള​ത്.ത​ങ്ങ​ളു​ടെ സ്വാ​ധീ​നം ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കാ​നാ​ണ് യു​റോ​പ്പി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ഐ​എ​സ് നീ​ക്ക​മെ​ന്നും റി​പ്പോ​ർട്ട് വ്യക്തമാക്കുന്നു.

Leave A Reply