ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ഭാരവാഹികൾ സ്ഥാനപതിയെ സന്ദർശിച്ചു

മനാമ: ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ഭാരവാഹികൾ ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി അലോക് കുമാർ സിൻഹയെ സന്ദർശിച്ചു. സൊസൈറ്റി രക്ഷാധികാരി കൂടിയായ സ്ഥാനപതിക്ക് ചെയർമാൻ രാജ് ദമനി ഭാവി പദ്ധതികൾ വിശദീകരിച്ചു നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വർധന, വ്യവസായികളുടെ വർധിത സഹകരണം, യുവാക്കളെ സ്പോൺസർ ചെയ്യൽ, സാംസ്കാരിക വിനിമയം തുടങ്ങി രണ്ടു വർഷം കൊണ്ട് സൊസൈറ്റി നടപ്പാക്കുന്നുദ്ദേശിക്കുന്ന പദ്ധതികളാണ് വിശദീകരിച്ചത്. കഴിഞ്ഞവാരമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. രാജ് ദമനി(ചെയ), അബ്ദുൽറഹ്മാൻ മുഹമ്മദ് ജുമ(വൈസ് ചെയ),മാധവൻ കല്ലത്ത്(സെക്ര ജന),പി.എസ് ബാലസുബ്രഹ്മണ്യം(ട്രഷ), സോമൻ ബേബി(പബ്ലിക് റിലേഷൻ ഡയറക്ടർ).

Leave A Reply