പൂഴിക്കടകന്റെ ചിത്രീകരണത്തിന് നാളെ തുടക്കമാകും

നാട്ടുകാരുടെയും വീട്ടുകാരുടേം സ്നേഹത്തിലേക്ക് അവധിക്കെത്തുന്ന ഹവിൽദാർ സാമുവലിന്റെ ഗ്രാമത്തിന്റെ കഥപറയുന്ന പൂഴിക്കടകന്റെ ചിത്രീകരണം നാളെ മുതൽ പാലാ യിൽ തുടങ്ങുന്നു.സഹസംവിധായകനും ദുബായിൽ മാധ്യമ പ്രവർത്തകനുമായ ഗിരീഷ് നായരുടെ ആദ്യ സംവിധാന സംരംഭമാണ് പൂഴിക്കടകൻ.

സാമുവൽ ജോൺ എന്ന വ്യത്യസ്ത കഥാപാത്രത്തിനു ചെമ്പൻ വിനോദ് ജോസ്
ജീവൻ പകരുന്നു. പ്രശസ്ത തമിഴ് തെലുഗു താരം ധന്യ ബാലകൃഷ്ണ മലയാളത്തിൽ നായികയായി അരങ്ങേറുന്നു. അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ്, സജിത്ത് നമ്പ്യാർ,സുധി കോപ്പ , ബിജു സോപാനം , കോട്ടയം പ്രദീപ്, ഗോകുലൻ, അശ്വിൻ , സെബി ജോർജ് , മാലാ പാർവതി , ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഗിരീഷ് നായരും ഉണ്ണി മലയിലും ചേർന്നൊരുക്കിയ കഥയ്ക്ക് ഷ്യാൽ സതീഷും ഹരി പ്രസാദ് കോളേരിയും ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. റഫീഖ് അഹമ്മദ് , സന്തോഷ് വർമ്മ , മനു മൻജിത് എന്നിവരുടെ വരികൾക്ക് , ബിജി ബാൽ , രഞ്ജിത്ത് മേലേപ്പാട്ട് എന്നിവർ ഈണം പകർന്നിരിക്കുന്നു.

വിജയ് യേശുദാസും , ശ്രേയ ഘോഷാലും , ആൻ ആമി യുമാണ് ഗായകർ. ഛായാഗ്രഹണം : ഷ്യാൽ സതീഷ് ,എഡിറ്റിംഗ് : ഉണ്ണി മലയിൽ, കലാ സംവിധാനം : വേലായുധൻ, സൗണ്ട് ഡിസൈൻ : അരുൺ രാമ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മുരളി, സ്റ്റിൽസ് : ടൂണുസ്, പി .ആർ ഒ : മഞ്ജു ഗോപിനാഥ്‌, ഡിസൈൻസ്‌ : ഓൾഡ് മങ്ക്സ്. ഈവാബ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാമും നൗഫലും കാഷ് മൂവീസുമായി ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ സജിത്ത് നമ്പ്യാർ ആണ് . യുവ നായക നിരയിലെ ശ്രദ്ധേയനായ താരവും അണിനിരക്കുന്ന പൂഴിക്കടകന്റെ മറ്റു ലൊക്കേഷനുകൾ തൊടുപുഴ , ലഡാക് ,അമൃത് സർ തുടങ്ങിയവയാണ് .

Leave A Reply