അയൽവാസിയുടെ വെട്ടേറ്റ് വീട്ടമ്മ ആശുപത്രയിൽ

മണ്ണുത്തി: മണ്ണുത്തിയിൽ അയൽവാസിയുടെ വെട്ടേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. തലയ്ക്കും കൈകൾക്കും പരുക്കേറ്റ കൊഴുക്കുള്ളി വെള്ളാനിപ്പറമ്പിൽ അഗസ്റ്റിന്റെ ഭാര്യ ഫിലോമിന(54)യെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊഴുക്കുള്ളി കരിപ്പാറ വീട്ടിൽ സത്യ(48)നെതിരേ മണ്ണുത്തി പോലീസ് വധശ്രമത്തിന് കേസെടുത്തു.

ശനിയാഴ്‌ച രാവിലെ ഒമ്പതിന് കൊഴുക്കുള്ളിയിലാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ പ്രതി വടിവാൾകൊണ്ട്‌ വെട്ടുകയായിരുന്നു. ഈ സമയത്ത് പരിസരത്ത് ആരുമുണ്ടായിരുന്നില്ല. വീട്ടമ്മയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിവരുമ്പോഴേക്കും സത്യൻ ആയുധവുമായി ബൈക്കിൽ മണ്ണുത്തി ഭാഗത്തേയ്ക്കു രക്ഷപ്പെട്ടു.സംഭവം അറിഞ്ഞ് മണ്ണുത്തി പോലീസ് സ്ഥലത്തെത്തി.തലയ്ക്ക് സാരമായ വെട്ടേറ്റതിനാൽ പ്രഥമശുശ്രൂഷ നൽകി ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Leave A Reply