‘പിഗ്കാസോ’ : പന്നി വരച്ച ചിത്രങ്ങൾ വിറ്റുപോയത് 2.75 ലക്ഷം രൂപക്ക്

ദക്ഷിണാഫ്രിക്കയിലെ ഒരു മൃ​ഗശാലയിൽ ചിത്രകാരനായ പന്നി വരച്ച ചിത്രങ്ങൾ വിറ്റുപോയത് 2.75 ലക്ഷം രൂപയ്ക്ക്. ചിത്രങ്ങളോടും നിറങ്ങളോടും ഉള്ള അതിന്റെ അമിതമായ താത്പര്യം കാരണം മഹാനായ ചിത്രകാരനെ ഓർമ്മിപ്പിക്കുന്ന ‘പിഗ്കാസോ’ എന്ന പേരിലാണ് ലോകം ഈ പന്നിയെ വിളിക്കുന്നത്.4000 ഡോളറിലധികം രൂപയ്ക്കാണ് പിഗ്കാസോയുടെ ചില ചിത്രങ്ങൾ വിറ്റുപോയതെന്ന് മൃ​ഗശാല അധികൃതർ പറയുന്നു

നിറങ്ങളോടുള്ള താത്പര്യം മനസ്സിലാക്കിയാണ് ആദ്യമായി പിഗ്കാസോയ്ക്ക് ഒരു ക്യാൻവാസും പേപ്പറുകളും ബ്രഷും നിറങ്ങളും വാങ്ങി നൽകിയതെന്ന് മൃഗശാല നടത്തിപ്പുകാരിയായ ജോയന്ന ലെഫ്‌സൻ പറയുന്നു. ഓരോ ചിത്രങ്ങൾ പൂർത്തിയാക്കുമ്പോഴും അതിന് താഴെ മുക്കിൽ നിറം ചാലിച്ച് പിഗ്കാസോ തന്റെ മുദ്ര പതിപ്പിക്കുമെന്നും അവർ പറയുന്നു. വളരെ ശ്രദ്ധയോടും സൂഷ്മതയോടും നിറങ്ങൾ തിരഞ്ഞെടുത്ത് ബ്രഷിൽ മുക്കി വായിൽ കടിച്ച് പിടിച്ച് പിഗ്കാസോ ചിത്രം വരച്ചു തുടങ്ങും. ചിത്രം വരച്ച് കഴിഞ്ഞാൽ പെയിന്റ് ബ്രെഷുകളും പേപ്പറുകളും പിഗ്കാസോ സൂക്ഷിച്ചുവെയ്ക്കുമെന്നും പരിചാരകർ കൂട്ടിച്ചേർത്തു.</p

>

Leave A Reply