കിം ജോങ് ഉന്നിന്‍റെ സഹോദരന്‍റെ കൊലപാതകിക്ക് മോചനം

ക്വലാലംപൂര്‍ : 2017 ഫെബ്രുവരിയിൽ ക്വലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ അര്‍ദ്ധസഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ വിയ്റ്റ്നാം സ്വദേശി ഡോന്‍ തി ഹ്യൂയോഗിനെ വിട്ടയക്കും.

യുവതിക്കെതിരെ ചുമത്തിയ കൊലക്കുറ്റം ഏപ്രില്‍ ഒന്നിന് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതിക്ക് ജയില്‍ മോചനം സാധ്യമാകുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്. മേയ് മൂന്നിന് യുവതി പുറത്തിറങ്ങുമെന്നാണ് ഇവരുടെ അഭിഭാഷക പറയുന്നത്. രണ്ട് യുവതികള്‍ ചേര്‍ന്ന് മുഖത്ത് സ്പ്രേ അടിച്ചശേഷം വിഷംപുരണ്ട തൂവാല മുഖത്തിടുകയായിരുന്നു . യുവതിക്കൊപ്പം അറ്സറ്റിലായ ഇന്ത്യോനേഷ്യന്‍ യുവതിയെ മാര്‍ച്ചില്‍ വിട്ടയച്ചിരുന്നു.

Leave A Reply