എത്നിക് വെയറിലും സണ്ണി സുന്ദരി തന്നെ

സണ്ണിയെ എപ്പോഴും ഇത്തരം വേഷങ്ങളിൽ കാണാറില്ല. എന്നാൽ ഗ്ലാമർ ലുക്കുകൾക്ക് പുറമെ എത്നിക് വെയറിലും താൻ സുന്ദരി തന്നെ എന്ന് തെളിയിക്കുകയാണ് സണ്ണി ലിയോണി. സ്വർണ്ണ ബോർഡർ തീർത്ത തൂവെള്ള ചുരിദാർ അണിഞ്ഞു നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു താൻ ഈ വേഷത്തെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നറിയിക്കാൻ ഒരു വരികൂടി എഴുതിയിട്ടുണ്ട് സണ്ണി.

ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മധുരരാജയിലെ ഐറ്റം ഡാൻസ് ചെയ്തു മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സണ്ണി. കൂടാതെ കഥാപാത്രമായെത്തുന്ന ചിത്രം രംഗീല അണിയറയിൽ പുരോഗമിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ ‘മണിരത്നം’ എന്ന ചിത്രം സംവിധാനം ചെയ്തത് സന്തോഷ് നായർ അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. നിർമ്മാണം ജയലാൽ മേനോൻ.

Leave A Reply