വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത്: നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും പിടിയിൽ

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള കള്ളക്കടത്തില്‍ ഏര്‍പ്പെട്ട നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരാണ് പിടിയിലായത്. റോണി, റബീൽ , നബിൻ, ഫൈസൽ എന്നീ ജീവനക്കാരും കള്ളക്കടത്ത് ഏജന്‍റ് ഉബൈസും ആണ് പിടിയിലായത്.

വിമാനത്താവളം വഴി ഇവർ 100 കിലോ സ്വർണം കടത്തിയെന്ന് ഡിആര്‍ഐ വിശദമാക്കി. മറ്റൊരു ജീവനക്കാരനായ മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിന്റെ ഇടനിലക്കാരനാണ് ഉബൈസെന്ന് ഡിആർഐ വിശദമാക്കി.

Leave A Reply