കബീറിന്റെ ദിവസങ്ങൾ : പുതിയ സ്റ്റിൽ പുറത്തുവിട്ടു

ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജഗതിശ്രീകുമാര്‍ മടങ്ങിയെത്തുന്ന ചിത്രമാണ് ”കബീറിന്റെ ദിവസങ്ങള്‍”. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ഈശ്വരന്‍പോറ്റിയെന്ന ക്ഷേത്രതന്ത്രിയുടെ വേഷത്തിലാണ് ജഗതി അഭിനയിക്കുന്നത്. ഒരപകടത്തില്‍പ്പെട്ട് വലതുകൈയ്ക്ക് പക്ഷാഘാതം സംഭവിച്ച് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന, യഥാര്‍ത്ഥ ജീവിതാവസ്ഥയുമായി അടുത്തുനില്‍ക്കുന്ന കഥാപാത്രം ആണ് അദ്ദേഹം ചെയ്യുന്നത്.

ശരത് ചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ജഗതിയോടൊപ്പം മുരളി ചന്ദ് ,ഭരത് ,റേച്ചല്‍ ഡേവിസ് ,ആദിയ പ്രസാദ് ,സുധീര്‍ കരമന ,മേജര്‍ രവി ,ബിജുക്കുട്ടന്‍ ,കൈലാഷ് ,പദ്മരാജന്‍ രതീഷ് ,നോബി ,താരകല്യാണ്‍ സോനാ നായര്‍, ജിലു ജോസഫ് എന്നിവര്‍ അഭിനയിക്കുന്നു.

Leave A Reply