മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് വിജയ് സേതുപതി

തമിഴ്‌നാടിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൊച്ചിയിലെത്തി. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ ജി നിർമ്മിച്ച സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന മാർക്കോണി മത്തായിയുടെ ഷൂട്ടിങ്ങിനായി ആണ് താരം കൊച്ചിയിലെത്തിയത്. ചിത്രത്തില്‍ ജയറാമും വിജയ് സേതുപതിയും തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സത്യം ഓഡിയോസ് ആദ്യമായി നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രമാണ് മാർക്കോണി മത്തായി. തമിഴ്നാട്ടിൽ കൂടാതെ കേരളത്തിലും ആരാധകരുള്ള വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രം കാണാനുള്ള പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് കൂടുതൽ ആകാംഷ നൽകുകയാണ് മാർക്കോണി മത്തായി.

ചിത്രത്തിൽ ആത്മീയയയാണ് നായിക . അജു വർഗ്ഗീസ്,സിദ്ധാർത്ഥ് ശിവ,സുധീർ കരമന,കലാഭവൻ പ്രജോദ്, ജോയി മാത്യു ,ടിനിടോം , അനീഷ്, പ്രേം പ്രകാശ്, ആൽഫി , നരേൻ, ഇടവേള ബാബു, മുകുന്ദൻ, ദേവി അജിത്ത്, റീന ബഷീർ, മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ ,ശോഭ സിംഗ്, അനാർക്കലി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സനിൽ കളത്തിൽ, റെജീഷ് മിഥില എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജൻ കളത്തിൽ നിർവ്വഹിക്കുന്നു. അനിൽ പനച്ചൂരാൻ,ബി കെ ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു.

Leave A Reply