ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതിയില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ സോണിക് ജെറ്റ്

ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതിയില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ സോണിക് വിമാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു . ഈ വിമാനങ്ങള്‍ എത്തുന്നതോടെ ലണ്ടന്‍-കൊച്ചി യാത്രാ സമയം രണ്ടു മണിക്കൂറായി ചുരുങ്ങും. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലെത്താന്‍ വേണ്ടതാവട്ടെ വെറും ഒരു മണിക്കൂറും .

ഹൈപ്പര്‍സോണിക് ജെറ്റിന്റെ പരീക്ഷണം വന്‍ വിജയമായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജെറ്റ് എന്‍ജിനുകള്‍ ശബ്ദത്തേക്കാള്‍ 25 ഇരട്ടി വേഗത്തില്‍ പറക്കുമ്പോള്‍ അവ ഉയര്‍ത്തുന്ന പ്രതിസന്ധി അവസാനിപ്പിക്കുന്ന സാങ്കേതിക വിദ്യ ശാസ്ത്രജ്ഞര്‍ വിജയകരമായി പരീക്ഷിച്ചതിനെ തുടര്‍ന്ന് ഹൈപ്പര്‍ സോണിക് ജെറ്റ് അറ്റ്‌ലാന്റിന് കുറുകെ പറക്കുന്നത് അധികം വൈകില്ലെന്നാണ് സൂചന.

മണിക്കൂറില്‍ 2500 മൈല്‍ അല്ലെങ്കില്‍ 4023 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ എന്‍ജിനോട് തുല്യമായ വേഗത്തിലുള്ള എന്‍ജിനില്‍ ഒരു ‘ പ്രീ കൂളര്‍’ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് എയറോസ്‌പേസ് മാനുഫാക്ചററായ റിയാക്ഷന്‍ എന്‍ജിന്‍സിലെ ഗവേഷകര്‍ക്ക് സാധിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പാസഞ്ചര്‍ ജെറ്റുകളില്‍ വലിയ തോതില്‍ ഹൈപ്പര്‍സോണിക് എന്‍ജിനുകള്‍ ഘടിപ്പിക്കുന്നതിനുള്ള വഴിയാണ് തുറക്കപ്പെടാന്‍ പോകുന്നത്. അവര്‍ പരീക്ഷണാത്മകമായി നിര്‍മ്മിച്ചിരിക്കുന്ന സിനര്‍ജെറ്റിക് എയര്‍ ബ്രീത്തിങ് റോക്കറ്റ് എന്‍ജിന്‍ (സാബ്രെ) വലിയ വിമാനത്തില്‍ ഘടിപ്പിക്കാന്‍ തക്കവണ്ണമാണ് തയ്യാറാക്കിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ യാത്രക്കാരെയും ചരക്കുകളെയും എത്തിക്കാനാവും എന്നതാണ് ഈ വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Leave A Reply