അന്തരിച്ച ഡബ്ബിങ് ആർടിസ്റ്റ് ആനന്ദവല്ലിയെ അവഗണിച്ച സിനിമാപ്രവർത്തകർക്കെതിരെ ഭാഗ്യലക്ഷ്മി

അന്തരിച്ച പ്രശസ്ത ഡബ്ബിങ് ആർടിസ്റ്റ് ആനന്ദവല്ലിയെ അവഗണിച്ച സിനിമാപ്രവർത്തകർക്കെതിരെ ഭാഗ്യലക്ഷ്മി രംഗത്ത്. മലയാളത്തിലെ മുന്‍നിരനായികമാരായിരുന്ന ശോഭന, രേവതി, പൂര്‍ണിമ, ഉര്‍വശി, പാര്‍വതി തുടങ്ങിയ നിരവധി പേര്‍ക്ക് ശബ്ദം നല്‍കിയ ആനന്ദവല്ലിയെ കാണാൻ ഇവരാരും എത്തിയില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയും മകന്‍ ദീപന്റെ മരണം കൊണ്ട് വന്ന മാനസിക പിരിമുറുക്കവും മൂലം ഒറ്റപ്പെട്ടു പോയ അവരെ സിനിമാലോകത്തു നിന്നും ആരും തിരിഞ്ഞുനോക്കാനുണ്ടായില്ലെന്നും മഞ്ജു വാര്യരെ താനിക്കാര്യം അറിയിച്ചപ്പോള്‍ അവര്‍ മാത്രമാണ് സഹായിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Leave A Reply