സൂര്യയുടെ നായികയായി അപർണ ബാലമുരളി

സൂര്യയുടെ നായികയായി അപർണ ബാലമുരളി. മാധവൻ നായകനായി എത്തിയ “ഇരുതി ‌സുട്ര്” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നടി സൂപ്പർതാരത്തിന്റെ നായികയായി എത്തുന്നത്. അപർണയുടെ നാലാമത്തെ തമിഴ് സിനിമയാണിത്.
ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതമാണ് പ്രമേയം. എയര്‍ ഡെക്കാണിന്റെ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥ്, ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.

Leave A Reply