‘അർജുൻ റെഡ്ഡി’ ഹിന്ദി റീമേക്കിന്റെ ടീസർ പുറത്തിറങ്ങി

വിജയ് ദേവരക്കൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം ‘അർജുൻ റെഡ്ഡി’ ഹിന്ദി റീമേക്ക് കബീർ സിങിന്റെ ടീസർ പുറത്തിറങ്ങി. ഷാഹിദ് കപൂർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഗംഭീര അഭിനയപ്രകടനമാണ് ടീസറിൽ ഷാഹിദ് കാഴ്ചവച്ചിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേയ്ക്കും ഒരുക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ടി-സീരിസാണ് നിർമാണം. 2019 ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.
വർമ എന്ന പേരില്‍ അർ‍ജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കും ഒരുങ്ങിയിരുന്നു. ധ്രുവ് വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ബാല ഒരുക്കിയ ഈ ചിത്രം നിർമാതാക്കളുടെ തീരുമാനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി. സിനിമയുടെ അവതരണശൈലിയിൽ പുതുമ ഇല്ലാത്തതായിരുന്നു കാരണം. ബാലയെ നീക്കി അർജുൻ റെഡ്ഡി ചിത്രത്തിന്റെ അസോഷ്യേറ്റ് ആയിരുന്ന ഗിരീസയ്യ ആണ് നിലവിൽ ഈ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്.

Leave A Reply