ദിലീപും കാവ്യാ മാധവനും ഒന്നിച്ചുള്ള വീഡിയോ വൈറൽ 

താരദമ്പതികളായ ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുക. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ളൊരു വിഡിയോ ആരാധകർക്കിടയിൽ വൈറലാകുന്നു. ദിലീപിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് ആയ ദിലീപ് ഓൺലൈനിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വിവാഹത്തോടെ സിനിമയിൽനിന്നു വിട്ടുനിൽക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇഷ്ടനായികയുടേതായി സമൂഹമാധ്യമങ്ങളിൽ വരുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്. 2016 ൽ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.

വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന ശുഭരാത്രിയാണ് ദിലീപിന്റെ പുതിയ ചിത്രം. സൂപ്പർഹിറ്റായ കോടതിസമക്ഷം ബാലൻ വക്കീലിനു ശേഷം ദിലീപും സിദ്ദിഖുംവീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജാക്ക് ഡാനിയൽ, പ്രൊഫസര്‍ ഡിങ്കൻ എന്നിവയാണ് ദിലീപിന്റെ മറ്റുപ്രോജക്ടുകൾ.

 

 

Leave A Reply