നിഗൂഢതകൾ നിറഞ്ഞ അതിരന്റെ ട്രെയ്ലർ പുറത്ത്

ഫഹദ് ഫാസിൽ നായകനായി എത്തുന്ന അതിരന്‍റെ ട്രെയിലർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഏറെ നിഗൂഢതകൾ നിറഞ്ഞ ട്രെയിലറാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മനോരോഗമുള്ള പെൺകുട്ടിയായി സായി പല്ലവിയും മനോരോഗ വിദഗ്ധന്റെ വേഷത്തിൽ ഫഹദും അഭിനയിക്കുന്നു. വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് പി.എഫ് മാത്യൂസാണ്. കഥയും സംവിധായകന്‍റേതു തന്നെ.

അനു മൂത്തേടനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ തുടങ്ങി വൻ താരനിര ചിത്രത്തിന്റെ ഭാഗമാണ്. സെഞ്ചുറി ഫിലിംസ് ആണ് നിർമാണം.

Leave A Reply