മാരുതി സുസുക്കി ആള്‍ട്ടോ 800 -ന്റെ നിര്‍മ്മാണം നിര്‍ത്തി

മാരുതി സുസുക്കി ആള്‍ട്ടോ 800 -ന്റെ നിര്‍മ്മാണം നിര്‍ത്തി .  2020 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന മലിനീകരണ നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശങ്ങളും ക്രാഷ് ടെസ്റ്റ് ചട്ടങ്ങളും പാലിക്കാനാവാത്തത് കൊണ്ടാണ്  ഇന്ത്യന്‍ വാഹന വിപണിയിൽ മികച്ച വില്‍പ്പനയുള്ള എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ 800  -ന്റെ നിര്‍മ്മാണം നിർത്തുന്നത് .

നിലവിലുള്ള സ്‌റ്റോക്കുകള്‍ കൂടി വിറ്റ് തീര്‍ത്താല്‍ മാരുതി ആള്‍ട്ടോ 800 പൂര്‍ണ്ണമായും വിപണിയില്‍ നിന്ന് വിട പറയും.
അടുത്ത തലമുറ ആള്‍ട്ടോ മോഡലിനെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാരുതി.

Leave A Reply