2019 സുസുക്കി ഇന്‍ട്രൂഡര്‍ 150 വിപണിയില്‍ പുറത്തിറങ്ങി

2019 സുസുക്കി ഇന്‍ട്രൂഡര്‍ 150 വിപണിയില്‍ പുറത്തിറങ്ങി.മുന്‍മോഡലിനെ അപേക്ഷിച്ച് ഡിസൈനില്‍ ചെറിയ മാറ്റങ്ങളോടെയാണ് പുത്തന്‍ ഇന്‍ട്രൂഡര്‍ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തവണ പുതിയ മെറ്റാലിക് മാറ്റ് ടൈറ്റാനിയം സില്‍വര്‍ നിറപ്പതിപ്പ് ഇന്‍ട്രൂഡറിന്റെ ഭംഗി വർധിപ്പിക്കും. ബൈക്കിലെ ഗിയര്‍ഷിഫ്റ്റ് ശൈലി കമ്പനി പരിഷ്‌കരിച്ചു. ബ്രേക്ക് പെഡലിന് സംഭവിച്ച മാറ്റങ്ങള്‍ ബൈക്കിലെ യാത്രാസുഖത്തെ സ്വാധീനിക്കുമെന്ന് കമ്പനി പറയുന്നു. പിറകിലിരിക്കുന്നവര്‍ക്കായി പ്രത്യേക ബാക്ക്‌റെസ്റ്റ് കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഇവയൊഴിച്ചാല്‍ വലിയ വ്യത്യാസങ്ങളൊന്നും പഴയ, പുതിയ മോഡലുകള്‍ തമ്മിലില്ല. 1.08 ലക്ഷം രൂപയാണ് പുതുക്കിയ ഇന്‍ട്രൂഡര്‍ 150 പതിപ്പിന് വില (ദില്ലി ഷോറൂം).

Leave A Reply