Your Image Description Your Image Description
Your Image Alt Text
മലപ്പുറം : മലയാള പുസ്തക പ്രസാധക രംഗത്ത് ഏഴരപ്പതിറ്റാണ്ടിൻ്റെ പാരന്പര്യമുള്ള ഐ പി എച്ച് ബുക്സ് 2024 ഫെബ്രുവരി 8 മുതൽ 11 വരെ മലപ്പുറം  ടൗൺഹാളിൽ പുസ്തക മേളയും സാംസ്കാരിക സദസ്സും സംഘടിപ്പിക്കുന്നു. ഐ പി എച്ച് ബുക് സ്, ഡിസി, മാത്യഭൂമി, ഒലിവ്, അദർ ബുക്സ്, ബുക്ക് പ്ലസ്, കൈരളി, യുവത ഗുഡ് വേൾഡ് ഐ എം ഐ അടക്കം കേരളത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകരുടെ മലയാളം ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉർദു ഭാഷകളിലുള്ള പതിനായിരത്തോളം പുസ്തകങ്ങൾ പ്രദർശനത്തിനുണ്ട്.
മേളയുടെ ഭാഗമായി 8 പുതിയ  പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നുണ്ട്.
ഫെബ്രുവരി എട്ടിന്  വൈകുന്നേരം നാല് മണിക്ക് പി ഉബൈദുല്ല എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തും.
രക്ത സാക്ഷികൾ ഉറങ്ങുന്നിടം സയണിസവും വംശഹത്യയും ഒരു പഠനം, നമുക്ക് നേടാം സാമ്പത്തിക സ്വാതന്ത്യം, എന്നീ പുസ്തകങ്ങൾ കെ.എസ് മാധവൻ പ്രകാശനം ചെയ്യും. ഐ.പി.എച്ച് ഡയറക്ടർ ഡോ കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിക്കും. ഡോ ഫൈസൽ ഹുദവി, ഡോ ജാബിർ അമാനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ നഹാസ് മാള, സിവി ജമീല, സി.ടി സുഹൈബ്, ടി.കെ മുഹമ്മദ് സഈദ്, മുഹമ്മദ് ശമീം, യാസിർ ഖുതുബ്, കെ.പി അബൂബക്കർ, മൂസ മുരിങ്ങേക്കൽ എന്നിവർ പങ്കെടുക്കും. രാത്രി 7 മണിക്ക്  പി.ടി ഫായിസ് സംവിധാനം ചെയ്ത ‘വെറി’ നാടകം അരങ്ങേറും.
മേളയുടെ രണ്ടാം ദിവസം (വെള്ളി, വൈകുന്നേരം 4 മണി) ‘ഖിലാഫത്താനന്തര മുസ്ലിം ലോകം നൂറ് വർഷങ്ങൾ’ വിഷയത്തിൽ ചർച്ച മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കെ.ടി ഹുസൈൻ മോഡറേറ്ററാണ്. ശിഹാബ് പൂക്കോട്ടൂർ, ഡോ മോയിൻ മലയമ്മ, ഡോ സുഫ് യാൻ അബ്ദുസ്സത്താർ, പി.കെ ജമാൽ, വാഹിദ് ചുള്ളിപ്പാറ, ഡോ എ.എ ഹലീം, അബ്ബാസ് കൂട്ടിൽ, ജലീൽ കോഡൂർ ചർച്ചയിൽ പങ്കെടുക്കും. ‘ഉസ് മാനി ഖിലാഫത്ത് ചരിത്രം സംസ്ക്കാരം’ എന്ന കൃതി വേദിയിൽ പ്രകാശനം ചെയ്യും.
രാത്രി 6.30 ന്  മാപ്പിള കവി യു.കെ അബൂസഹ് ലയുടെ പാട്ടുകളെ കുറിച്ച ചർച്ചയും അവതരണവും നടക്കും, യു.കെ യുടെ ജീവിത ചരിത്രം, വിഹായസ്സിൻ്റെ വിരിമാറിൽ എന്നിവ പ്രൊഫ. കെ.പി കമാലുദ്ദീൻ പ്രകാശനം ചെയ്യും. ഡോ ജമീൽ അഹ്മ്മദ്, ഡോ വി ഹിക്മത്തുല്ല, പി.ടി കുഞ്ഞാലി, ജാബിർ സുലൈം, യു.കെ മുഹമ്മദലി, സമീർ ബിൻസി, ഷാനവാസ്, ശരീഫ് കൊച്ചിൻ, ഉബൈദ് കുന്നക്കാവ്, അനീസ് പി മുഹ്സിന ജഹാൻ പങ്കെടുക്കും.
മൂന്നാം ദിവസം (ശനി ഉച്ചക്ക് 2.30) ‘മുസ് ലിം സ്ത്രീ പൊതുഭാവനയും വൈവിധ്യങ്ങളും’ വിഷയത്തിൽ സംവാദം നടക്കും. അഡ്വ. ത്വഹാനി, പി റുക്സാന, നൂറ വി, ഡോ നാജിയ പി.പി, ഷമീമ സക്കീർ, ശിഫാന എടയൂർ, സി.എച്ച് സാജിദ, ജന്നത്ത് പങ്കെടുക്കും. വെകുന്നേരം 4.30 ന് ഹദീസ് സെമിനാർ ഡോ അബ്ദുസ്സലാം അഹ് മ്മദ് ഉദ്ഘാടനം ചെയ്യും. ഡോ ഇല്യാസ് മൗലവി, അബ്ദുന്നസ്വീർ അസ്ഹരി, വി.എ കബീർ, സമീർ കാളികാവ്, എം.സി നസീർ, കെ.എൻ അജ്മൽ പങ്കെടുക്കും. സയ്യിദ് മൗദൂദിയുടെ ‘പ്രവാചകൻ പ്രവാചകത്വം ഹദീസ് നിഷേധം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടക്കും.
രാത്രി 6.30 ന് ‘ഇന്ത്യയുടെ വർത്തമാനം’ വിഷയത്തിൽ കെ.ഇ.എൻ പ്രഭാഷണം നടത്തും. എ.ടി ശറഫുദ്ദീൻ, ഡോ അബ്ദുന്നാസർ പങ്കെടുക്കും. ‘ബാബറും ബാബരിയും ചരിത്ര വസ്തുതകൾ’ വേദിയിൽ  പ്രകാശനം ചെയ്യും.
രാത്രി 7.30 ന് അമീൻ യാസിർ നയിക്കുന്ന ഗാനസന്ധ്യ നടക്കും.
നാലാം ദിവസം (ഞായർ) രാവിലെ 10.30 ന് സുഹൈറലി   നയിക്കുന്ന സ്ത്രീകൾക്ക് മാത്രമായ ഓപ്പൺ ക്വിസ്സ് നടക്കും. വൈകുന്നേരം 4 മണിക്ക് ‘മലപ്പുറം ആഖ്യാനങ്ങളുടെ ഭിന്ന മുഖങ്ങൾ’ വിഷയത്തിൽ ചർച്ച ബഷീർ തൃപ്പനച്ചി നയിക്കും. പി സുരേന്ദ്രൻ, ഡോ ആസാദ്, ശരീഫ് കൂറ്റൂർ, ഡോ ഹരിപ്രിയ, ഇ.സി ആയിശ,  സമീൽ ഇല്ലിക്കൽ,  ഹബീബ് ജഹാൻ, സി.എച്ച് ബഷീർ പങ്കെടുക്കും.
രാത്രി 7 മണിക്ക്  ശാന്തപുരം അൽജാമിഅ വിദ്ധ്യാർത്ഥികൾ അവതരിപ്പിക്കുന്ന കോൽക്കളി, ദഫ് മുട്ട് തുടങ്ങിയ കലാ പ്രകടനങ്ങൾ അരങ്ങേറും.
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പുസ്തക പ്രദർശനം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *