ഇന്ന് ക്വിന്റൺ ഡി കോക്ക് – ജന്മദിനം

0

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അന്താരാഷ്ട ക്രിക്കറ്റ് കളിക്കുന്ന താരമാണ് ക്വിന്റൺ ഡി കോക്ക്(ജനനം ഡിസംബർ-17 1992, ജോഹന്നാസ്ബർഗ്) .ഇടംകൈയൻ ഓപ്പണിങ്ങ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണദ്ദേഹം. 2012ൽ നടന്ന പത്തൊൻപത് വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പ് ക്രിക്കറ്റിൽ തിളങ്ങിയ അദ്ദേഹം അതേ വർഷം ന്യൂസിലൻഡിനെതിരെ നടന്ന ട്വന്റി 20 മൽസരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2013 ഡിസംബറിൽഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്ന് മൽസരങ്ങളിലും ശതകം നേടിയ ഡി കോക്ക് ഒരു മൂന്നു മൽസര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ ഹൈവെൽഡ് ലയൺസ്,ഗൗട്ടെങ്ങ് ടീമുകൾക്ക് വേണ്ടി കളിക്കുന്ന ഡി കോക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർഡെവിൾസ് താരമാണ്.

Leave A Reply

Your email address will not be published.