Your Image Description Your Image Description
Your Image Alt Text

ന്യൂദല്‍ഹി : കടുവാ സങ്കേതങ്ങള്‍ക്ക് സമീപം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാൻ പാടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിച്ചു.

എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻമാർക്കും വാർത്താവിനിമയ മന്ത്രാലയത്തിനും ഇത് സംബന്ധിച്ച്‌ ഉത്തരവ് നല്‍കിയിട്ടുണ്ട്.

കടുവകളുടെ ആവാസ കേന്ദ്രങ്ങള്‍, ദേശീയ പാർക്കുകള്‍, വന്യജീവി സങ്കേതങ്ങള്‍, എന്നിവിടങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനും ഒപ്റ്റിക്കല്‍ ഫൈബർ കേബിളുകള്‍ സ്ഥാപിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണല്‍ ബോർഡ് ഫോർ വൈല്‍ഡ് ലൈഫ് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് ധാരാളം നിർദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ജനുവരിയില്‍ പുറത്തിറക്കിയ ഉത്തരവില്‍ മന്ത്രാലയം എടുത്തുപറഞ്ഞു.

കൂടാതെ വന്യജീവി ആവാസ വ്യവസ്ഥകളുടെ സംരക്ഷണത്തിന് ഇത്തരത്തിലുള്ള ഇൻസ്റ്റാളേഷനുകള്‍ ബാധിക്കരുത്. മൊബൈല്‍ കണക്റ്റിവിറ്റി മൂലം ആളുകള്‍ വനം, വന്യജീവി നിയമങ്ങള്‍ പാലിക്കുകയില്ല എന്ന ആശങ്കയും മന്ത്രാലയം പ്രകടിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *