കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്തിയ 3.2 ടണ്‍ ആനക്കൊമ്പ് കസ്റ്റംസ് പിടിച്ചെടുത്തു

0

നോം പെന്‍: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ നിന്നയച്ച കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്തിയ 3.2 ടണ്‍ ആനക്കൊമ്പ് പിടിച്ചെടുത്തതായി കംബോഡിയ കസ്റ്റംസ് അറിയിച്ചു. കംബോഡിയയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണിതെന്നും അധികൃതര്‍ പറയുന്നു. യു.എസ് എംബസിയില്‍ നിന്ന് കിട്ടിയ സൂചന പ്രകാരം നോം പെന്നിലെ സ്വകാര്യ തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് 1026 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഉപേക്ഷിച്ച നിലയിലായിരുന്ന കണ്ടെയ്നറിനുള്ളില്‍ മാര്‍ബിളിനൊപ്പമാണ് ആനക്കൊമ്പുകള്‍ ഉണ്ടായിരുന്നത്.

മൊസാംബിക്കില്‍ നിന്നയച്ച കണ്ടെയ്നര്‍ കഴിഞ്ഞ വര്‍ഷമാണ് നോം പെന്നിലെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്ടെയ്നര്‍ ഏറ്റെടുക്കാന്‍ അവകാശികളാരും എത്താതിരുന്നതിനെ തുടര്‍ന്നാണ് കണ്ടെയ്നര്‍ ഉപേക്ഷിച്ചത്.  കംബോഡിയ വഴി മറ്റ് രാജ്യങ്ങളിലേക്ക് കടത്താനാണോ ആനക്കൊമ്പ് നോം പെന്നിലെത്തിച്ചതെന്ന് അധികൃതര്‍ സംശയിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.