Your Image Description Your Image Description
Your Image Alt Text

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ടയ്ക്ക് ഇന്ത്യയിൽ ഫാൻസ് ഏറെയുണ്ട്. ഇപ്പോഴിതാ ടൊയോട്ട മോട്ടോർ ഒരു അത്ഭുതകരമായ നേട്ടം കൈവരിച്ചു. കമ്പനിയുടെ പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ അംഗീകരിച്ച വാഹനമാണ്. സമീപകാല റിപ്പോർട്ട് അനുസരിച്ച്, ടൊയോട്ട ലാൻഡ് ക്രൂയിസർ 2024 എൽസിയുടെ ആദ്യഭാഗം ജർമ്മനിയിൽ വെറും അരമണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. ഈ ലോട്ടിൽ ആകെ 1000 യൂണിറ്റ് കാറുകൾ ഉണ്ടായിരുന്നു. അവയെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ജർമ്മനിയിൽ നടന്ന 20-ാമത് ബുഷ് ടാക്‌സി മീറ്റിംഗിൽ ടൊയോട്ട പുതിയ തലമുറ ലാൻഡ് ക്രൂയിസർ അനാച്ഛാദനം ചെയ്‌തത്.

ടൊയോട്ടയുടെ പുതിയ തലമുറ ലാൻഡ് ക്രൂയിസറിന്റെ ഔദ്യോഗിക ബുക്കിംഗ് ഡിസംബർ 21ന് രാവിലെ എട്ടുമണിക്കാണ് ആരംഭിച്ചത്. ആദ്യഭാഗം മുഴുവൻ വിറ്റുതീർന്നതിനാൽ അരമണിക്കൂറിനകം കമ്പനിക്ക് ബുക്കിംഗ് അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോൾ ഈ കാർ വാങ്ങാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് വെയിറ്റിംഗ് ലിസ്റ്റിൽ ചേരാൻ രജിസ്റ്റർ ചെയ്യാം. ടൊയോട്ടയുടെ ഏറ്റവും പുതിയ ലാൻഡ് ക്രൂയിസർ TNGA-F ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് പഴയ മോഡലിനെ അപേക്ഷിച്ച് 50 ശതമാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിൽ, പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ 2.8 എൽ ടർബോ 4-സിലിണ്ടർ ഡീസൽ എഞ്ചിനിൽ ലഭ്യമാണ്, അത് പരമാവധി 204 പിഎസ് പവർ സൃഷ്ടിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *