Your Image Description Your Image Description
Your Image Alt Text

കൊ​ച്ചി: ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് മും​ബൈ സി​റ്റി എ​ഫ്സി​യെ തോ​ൽ​പി​ച്ച് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ്.

കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 11-ാം മി​നി​റ്റി​ല്‍ ഗ്രീ​ക്ക് താ​രം ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​കോ​സും ആ​ദ്യ പ​കു​തി​യു​ടെ ഇ​ന്‍​ജു​റി ടൈ​മി​ല്‍ ക്വാ​മി പെ​പ്ര​യു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​നാ​യി ഗോ​ൾ നേ​ടി​യ​ത്.

ക്വാ​മി പെ​പ്ര ഇ​ട​തു​വിം​ഗി​ലൂ​ടെ ന​ട​ത്തി​യ മു​ന്നേ​റ്റ​മാ​ണ് ഗോ​ളി​ലെ​ത്തി​യ​ത്. പെ​പ്ര ഗോ​ൾ മു​ഖ​ത്തേ​ക്ക് തി​രി​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് ഡ​യ​മ​ന്‍റ​കോ​സും മു​ന്നേ​റി​യ​തോ​ടെ ആ​ദ്യ​ഗോ​ൾ വ​ന്നു.

പെ​പ്ര ന​ൽ​കി​യ പാ​സി​ന് മും​ബൈ ഗോ​ൾ​കീ​പ്പ​ർ ചാ​ടി​യെ​ങ്കി​ലും ഫ​സ്റ്റ് ട​ച്ചി​ൽ ത​ന്നെ ഡ​യ​മ​ന്‍റ​കോ​സ് പ​ന്ത് വ​ല​യ്ക്കു​ള്ളി​ലെ​ത്തി​ച്ചു. ഇ​ൻ​ജു​റി ടൈ​മി​ൽ ദ്രി​മി​ത്രി​യോ​സി​ന്‍റെ അ​സി​സ്റ്റി​ല്‍​നി​ന്നാ​ണ് പെ​പ്ര ര​ണ്ടാ​മ​ത്തെ ഗോ​ള്‍ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. പ​തി​നൊ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഏ​ഴ് ജ​യ​വും ര​ണ്ട് തോ​ൽ​വി​യും ര​ണ്ട് സ​മ​നി​ല​യും ഉ​ൾ​പ്പെ​ടെ 23 പോ​യി​ന്‍റാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 23 പോ​യി​ന്‍റു​മാ​യി എ​ഫ്സി ഗോ​വ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

Leave a Reply

Your email address will not be published. Required fields are marked *