Your Image Description Your Image Description
Your Image Alt Text

വൈത്തിരി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ ദേവസി അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ ജിനിഷ, വാര്‍ഡ് മെമ്പര്‍മാരായ ജ്യോതിഷ് കുമാര്‍, ജോഷി വര്‍ഗ്ഗീസ്, പഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍, വിവിധ ക്ലബ് ഭാരവാഹികള്‍ കലാകായിക താരങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *