Your Image Description Your Image Description
Your Image Alt Text

മാന്നാർ: കുട്ടംപേരൂർ മാറാട്ട് തറയിൽ പുത്തൻവീട്ടിൽ അംബുജാക്ഷി 63 അറസ്റ്റിലായത്. ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ റേഞ്ച് എക്സൈസ്  ഇൻസ്‌പെക്ടർ പ്രസാദ് മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി സജികുമാർ, പി ആർ. ബൈജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ ബിനു, ആഷ്‌വിൻ എസ്കെ, വിനീത് വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ മായ റ്റിഎസ്, ഉത്തരാ നാരായണൻ എന്നിവർ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഏഴ് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.

അതേസമയം,  കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയിൽ വൻ വാറ്റ് കേന്ദ്രം എക്സൈസ് തകർത്തു. ക്രിസ്‍മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോഴിക്കോട് ഐ.ബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി കരിഞ്ചോല ഭാഗത്ത് വ്യാപകമായ റെയ്ഡ് നടത്തുകയായിരുന്നു.

കരിഞ്ചോല മലയിൽ നിന്നും 210 ലിറ്ററിന്റെ രണ്ടു ബാരലുകളിലും 500 ലിറ്ററിന്റെ ഒരു ടാങ്കിലുമായി 920 ലിറ്റർ വാഷും രണ്ട് കൂട്ടം വാറ്റ് സെറ്റും രണ്ട് ഗ്യാസ് സിലിണ്ടറുകളും രണ്ട് ഗ്യാസ് അടുപ്പുകളും 10 ലിറ്റർ ചാരായവും എക്സൈസ് കണ്ടുപിടിച്ചു.  സാമ്പിൾ ശേഖരിച്ച ശേഷം വാഷ് ഒഴുക്കി നശിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്നറെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അബ്ദുള്ള, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിഷാന്ത്, ബിനീഷ് കുമാർ, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *