Your Image Description Your Image Description
Your Image Alt Text

നന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രമായ ‘കപ്പ്’ ന്റെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സംവിധാനം സഞ്ജു വി സാമുവൽ. ബാഡ്മിന്റനെ പ്രതിപാദിക്കുന്ന സിനിമയായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. തിരക്കഥ അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്ന് നിർവഹിച്ചിരിക്കുന്നു.

‘സ്പോർട്സ്മാൻ ആകണം’ എന്ന ചിന്തയിൽ ഇരിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണിതെന്ന് പോസ്റ്ററിലൂടെ മനസ്സിലാകും. പ്രധാന വേഷങ്ങളിൽ എത്തുന്ന എല്ലാ താരങ്ങളും പോസ്റ്ററിൽ ഉണ്ട്. ഒരു ഫീൽ ഗുഡ് മൂവിയുടെ മൂഡ് ആണ് പോസ്റ്റർ തരുന്നത്. ബാഡ്മിന്റൺ ഗെയിമിൽ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ പതിനാറുകാരൻ നിധിന്റെ കഥയാണ് ‘കപ്പ്’. നിധിൻ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോൾ, ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു.

കഥയിൽ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആൾ ആരാണെന്നു ചോദിച്ചാൽ, അത് ബേസിൽ അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീളെ കഥാപത്രമായി ബേസിൽ എത്തുമ്പോൾ വ്യത്യസ്തമായതും വളരെ പ്രധാനപ്പെട്ടതുമായ റോളിൽ നമിത പ്രമോദും, കൂട്ടുകാരന്റെ വേഷത്തിൽ കാർത്തിക് വിഷ്ണുവും എത്തുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവുമാണ് നായികമാരായി എത്തുന്നത്.

ആനന്ദ് റോഷൻ, സന്തോഷ്‌ കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്ണൻ, ഐ വി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മനോഹരമായ ആറുഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. ഷാൻ റഹ്മാന്റെ ഈണമിടുന്ന നാലുഗാനങ്ങൾക്ക് മനു മഞ്ജിത്തും ഒരു ഗാനത്തിന് ആർസിയും വരികൾ എഴുതിയിരിക്കുന്നു. മറ്റൊരു ഗാനം എത്ര കേട്ടാലും മതിവരാത്ത ഒരു പഴയ ഗാനത്തിന്റെ പുതിയ വേർഷൻ ആണ്. 2024 ന്റെ തുടക്കത്തിൽ തന്നെ മാജിക്‌ ഫ്രെയിംസ് റിലീസ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

ക്യാമറ : നിഖിൽ എസ് പ്രവീൺ. എഡിറ്റർ : റെക്സൺ ജോസഫ്. പശ്ചാത്തല സംഗീതം : ജിഷ്ണു തിലക്. പ്രൊഡക്ഷൻ കൺട്രോളർ : നന്ദു പൊതുവാൾ. ആർട്ട് ഡയറക്ടർ : ജോസഫ് നെല്ലിക്കൽ. കോസ്റ്റ്യൂം ഡിസൈനർ : നിസാർ റഹ്മത്ത്. മേക്കപ്പ് : ജിതേഷ് പൊയ്യ. ചീഫ് അസോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു & രഞ്ജിത്ത് മോഹൻ. സൗണ്ട് ഡിസൈനർ : കരുൺ പ്രസാദ്. ഫൈനൽ മിക്സ്‌ : ജിജു ടി ബ്രൂസ്. കളറിസ്റ്റ് : ലിജു പ്രഭാകർ. വി എഫ് എക്സ് : ജോർജി ജിയോ അജിത്. ചീഫ് അസോസിയേറ്റ് ക്യാമറാമാൻ : തൻസിൽ ബഷീർ. സൗണ്ട് എഞ്ചിനീയർ : അനീഷ് ഗംഗാദരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം. അസോസിയേറ്റ് ഡയറക്ടർ : ബാബു ചേലക്കാട്. അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സ് : അരുൺ രാജ് | ശരത് അമ്പാട്ട് | അരുൺ ബാബുരാജ്. പ്രൊജക്റ്റ് ഡിസൈനർ : മനോജ്‌ കുമാർ. പ്രൊഡക്ഷൻ മാനേജർ : വിനു കൃഷ്ണൻ. പി ആർ ഓ : മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് : സിബി ചീരൻ. പബ്ലിസിറ്റി ഡിസൈൻ : ഇലുമിനാർട്ടിസ്ററ്

Leave a Reply

Your email address will not be published. Required fields are marked *