ഡീഗോ മാറഡോണയെ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി

0

ബ്യൂണസ് ഏറീസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയെ കാമുകി റോസിയോ ഒളീവ വീട്ടില്‍ നിന്ന് പുറത്താക്കി. ഇരുവരും തമ്മിലുള്ള പ്രണയം തകര്‍ന്നതോടെയാണിത്. ആറു വര്‍ഷത്തോളമായി 58-കാരനായ മാറഡോണയും 28-കാരിയായ ഒളീവയും പ്രണയത്തിലായിരുന്നു. ഇത് തകര്‍ന്നതോടെയാണ് മാറഡോണയ്ക്ക് സ്വന്തം വീട് നഷ്ടപ്പെട്ടത്. ബ്യൂണസ് ഏറീസിലുള്ള ഈ വീട് മാറഡോണ തന്നെ ഒളീവയ്ക്ക് സ്‌നേഹ സമ്മാനമായി വാങ്ങി നല്‍കിയതായിരുന്നു.

മാറഡോണയുമായുള്ള ബന്ധം അവസാനിച്ചതായി ഒളീവ അര്‍ജന്റീനയിലെ മാധ്യമപ്രവര്‍ത്തകനായ ലിയോ പെക്കോറാറോയോട് വെളിപ്പെടുത്തി. എല്‍ ന്യൂവ ചാനലില്‍ വന്ന ടോജാസ് ലാസ് ടാര്‍ഡെസ് എന്ന പരിപാടിയിലായിരുന്നു ഈ വെളിപ്പെടുത്തല്‍.  ഒരാഴ്ച നീണ്ട നിരന്തരമായ കലഹത്തെത്തുടര്‍ന്നാണ് തീരുമാനമെന്നും ഒളീവ പറഞ്ഞു.

റഷ്യന്‍ ലോകകപ്പിനിടെ ഒളീവയ്ക്ക് മാറഡോണ മോതിരം കൈമാറിയിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹം അടുത്തു തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് വേര്‍പിരിയല്‍.

 

Leave A Reply

Your email address will not be published.