Your Image Description Your Image Description
Your Image Alt Text

ഹമാസുമായുള്ള കരയുദ്ധത്തിൽ രണ്ടു ദിവസത്തിനിടെ 14 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്). ഹമാസ് പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിൽ വടക്കൻ, തെക്കൻ ഗസ്സയിൽ കനത്ത പോരാട്ടം തുടരുകയാണ്.

വെള്ളിയാഴ്ച നാലു സൈനികരും ശനിയാഴ്ച 10 സൈനികരുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരുവിവരങ്ങൾ ഐ.ഡി.എഫ് ഞായറാഴ്ച പുറത്തുവിട്ടു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 153 ആയി. എത്ര സമയമെടുത്താലും, സമ്പൂർണ വിജയം നേടുന്നതുവരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.

ഞായറാഴ്ച രാവിലെ യുദ്ധകാല മന്ത്രിസഭയെ അഭിസംബധോന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.എൻ സുരക്ഷ സമിതിയിൽ ഇസ്രായേലിനെ പിന്തുണക്കുന്ന യു.എസ് നിലപാടിനെ നെതന്യാഹു അഭിനന്ദിച്ചു. മേഖലയിലെ ഇസ്രായേലിന്‍റെ സൈനിക നടപടികളെ യു.എസ് എതിർക്കുന്നുവെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *