Your Image Description Your Image Description
Your Image Alt Text

ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള കേന്ദ്രവിഹിതം കേരളത്തിന് കിട്ടിയില്ല.2022-23 വർഷം കിട്ടേണ്ടതാണിത്. കുടുംബാരോഗ്യകേന്ദ്രങ്ങളെ ‘ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളെ’ന്ന് പുനർനാമകരണംചെയ്യാൻ സംസ്ഥാനം വൈകിയതാണ് കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

എൻ.എച്ച്.എമ്മിന് 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്. കേന്ദ്രസർക്കാർ 826.02 കോടി രൂപയും സംസ്ഥാന സർക്കാർ 550.68 കോടി രൂപയും അനുവദിക്കണം. എൻ.എച്ച്.എം. പ്രവർത്തനങ്ങൾക്കുള്ള 409.05 കോടി രൂപയിൽ 371.2 കോടി രൂപയ്ക്ക് ക്യാഷ് ഗാരണ്ടിയായി ധനമന്ത്രാലയം അനുമതിനൽകി. ഈ തുക 92.8 കോടി രൂപയുടെ നാല് ഗഡുക്കളായാണ് അനുവദിക്കുക. എന്നാൽ, ഒന്നുപോലും നൽകിയില്ല. 278.4 കോടി രൂപയാണ് നിലവിലെ കുടിശ്ശിക. സംസ്ഥാനവിഹിതം തടസ്സങ്ങളില്ലാതെ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *