Your Image Description Your Image Description
Your Image Alt Text

ബെഗളൂരുവിലെ സർക്കാർ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവത്തിൽ പ്രധാനാധ്യാപികയെ പോലീസ് അറസ്റ്റുചെയ്തു. അന്ദ്രഹള്ളി സർക്കാർ സ്കൂളിലെ പ്രധാനാധ്യാപിക ലക്ഷ്മിദേവമ്മയാണ് അറസ്റ്റിലായത്. ബ്ലോക്ക് എജുക്കേഷൻ ഓഫീസർ അഞ്ജിനപ്പ നൽകിയ പരാതിയിലാണ് ബൈദരഹള്ളി പോലീസ് കേസ് രജിസ്റ്റർചെയ്തത്.

കോലാറിൽ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയ സംഭവത്തിന് പിന്നാലെയാണ് ബെംഗളൂരുവിൽ സർക്കാർ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയത്. ഇതിനെതിരേ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *