Your Image Description Your Image Description
Your Image Alt Text

കോഴിക്കോട്: മേഘ്ന എൻ.നാഥിന് ഇത് മറക്കാനാകാത്ത നിമിഷമാണ്. പ്രധാനമന്ത്രിക്കൊപ്പം ഉറച്ച വിശ്വാസത്തോടെ ഇടറാത്ത ശബ്ദവുമായി അവൾ നിന്നു. പരീക്ഷ പേ ചർച്ചയുടെ അവതാരകയായി.

കോഴിക്കോട് ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ഏറെ നാളത്തെ ആഗ്രഹവും കഠിനാദ്ധ്വാനവുമാണ് പ്രധാനമന്ത്രിയുടെ ഏഴാമത് പരീക്ഷ പേ ചർച്ചയിലൂടെ സഫലമായത്.പരീക്ഷ പേ ചർച്ചയിൽ ആദ്യമായാണ് ഒരു മലയാളി വിദ്യാർത്ഥി അവതാരകയാവുന്നത്.

സ്കൂൾതല യൂത്ത് പാർലമെന്റ് വേദിയിൽ നിന്നാണ് പരീക്ഷ പേ ചർച്ചയുടെ ഉന്നതമായ വേദിയിലേക്ക് മേഘ്ന എത്തുന്നത്. യൂത്ത് പാർലമെന്റിൽ കേരളത്തിലും സൗത്ത് ഇന്ത്യയിലും മികച്ച അവതാരകയായിരുന്നു മേഘ്ന. സ്കൂളിൽ നിന്നുള്ള പിന്തുണ കൂടിയായപ്പോൾ പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയുടെ അവതാരകയാകാൻ അപേക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *