Your Image Description Your Image Description
Your Image Alt Text

അക്രമത്തിന്‌ ആഹ്വാനം ചെയ്‌ത്‌ പൊലീസ്‌ ആസ്ഥാനത്തേക്ക്‌ കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല, ശശി തരൂർ, ജെബി മേത്തർ, കൊടിക്കുന്നിൽ സുരേഷ്‌, പാലോട്‌ രവി എന്നിവരുൾപ്പെടെ കണ്ടാലറിയുന്ന 500 പേർക്കെതിരെയാണ്‌ പോലീസ് കേസെടുത്തത് .

മാധ്യമപ്രവർത്തകനെ പരിക്കേൽപ്പിച്ച്‌ പൊലീസിനും വാഹനത്തിനും നേരെ കല്ലേറുനടത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റം ചുമത്തിയിട്ടുണ്ട് .ജാമ്യമില്ലാ വകുപ്പുകളും ചുമത്തി .

അതേസമയം, ഈ പൊലീസ് നടപടിക്കെതിരെ ലോക്സഭ സ്പീക്കർക്ക് സുധാകരൻ പരാതി നൽകി. സ്പീക്കറെ കൂടാതെ പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. ഡിജിപി ഓഫീസിലേക്ക് നടന്ന കെ പി സി സി മാർച്ചിനെതിരേ നിയമങ്ങളും ചട്ടങ്ങളും മാനനദണ്ഡങ്ങളും പാടേ ലംഘിച്ചു കൊണ്ട് താൻ ഉൾപ്പെടെയുള്ള സഹ എംപിമാർക്കെതിരെ ഉണ്ടായ നിഷ്ഠൂരമായ പൊലീസ് നടപടിയും ടിയർ ഗ്യാസ്, ഗ്രനേഡ്, ജലപീരങ്കി പ്രയോഗവും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

ജനപ്രതിനിധിയെന്ന പരിഗണന പോലും പൊലീസ് നൽകിയില്ലന്നും , മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് താനുൾപ്പെടെയുള്ള എംപിമാർക്കും ജനപ്രതിനിധികൾക്കുമെതിരേയുള്ള പൊലീസ് നടപടിയെന്നും മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീർക്കാനാണ് ശ്രമിച്ചതെന്നും സുധാകരൻ പറഞ്ഞു .

പൊലീസിന്റെ ഗ്രനേഡ്, ടിയർ ഗ്യാസ് പ്രയോഗത്തിൽ തനിക്ക് ശ്വാസതടസ്സം ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. മനുഷ്യാവകാശങ്ങളുടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശങ്ങളുടെയും നഗ്‌നമായ ലംഘനം കൂടിയാണിതെന്നും സുധാകരൻ കൂട്ടിച്ചേർത്തു .

സുധാകരൻ ഈ പരിഭവങ്ങളൊക്കെ പറയുമ്പോഴും സുധാകരന്റെ പ്രതീക്ഷ ബിജെപി യും കേന്ദ്രസർക്കാരുമാണ് , അവർ സുധാകരന്റെ രക്ഷയ്ക്കെത്തുമെന്നാണ് മനസ്സിലിരിപ്പും ആഗ്രഹവും . അതുകൊണ്ടാണല്ലോ പരാതി ലോക്സഭ സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കും കൊടുത്തത് .

അപ്പോൾ ശരീരം മാത്രമേ കോൺഗ്രസ്സിലുള്ളു അല്ലേ ? മനസ്സ് ഇപ്പോഴും ബിജെപി പാളയത്തിലാ , കൊള്ളാം . അത് അങ്ങനെ തന്നെ വേണം സുധാകരാ , നിങ്ങൾ പല തവണ നിങ്ങളുടെ ആഗ്രഹം തന്റേടത്തോടെ തുറന്നു പറഞ്ഞിട്ടുണ്ട് . ആ ആഗ്രഹം നിങ്ങൾക്ക് സാധിച്ചു കിട്ടട്ടെയെന്ന് ആശംസിക്കുന്നു .

അതുപോലെ സുധാകരൻ പറഞ്ഞു മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീർക്കാനാണ് ശ്രമിച്ചതെന്ന് . എന്ത് വ്യക്തി വിരോധമാണ് സുധാകരനോട് മുഖ്യമന്ത്രി പിണറായി വിജയനുള്ളത് ? വ്യക്തി വിരോധം വരാൻ പിണറായി താങ്കളുടെ അതിര് തോണ്ടിയോ ?

അതോ നിങ്ങളുടെ എന്തെങ്കിലും അദ്ദേഹം മോഷ്ടിച്ചോ ? നിങ്ങൾക്ക് കിട്ടാനുള്ളത് വല്ലതും അദ്ദേഹം അടിച്ചുമാറ്റിയോ ? ഇനി അതൊന്നുമല്ലങ്കിൽ നിങ്ങളിതൊക്കെ അദ്ദേഹത്തിനോട് ചെയ്തോ ? എന്താണ് വ്യക്തി വിരോധത്തിന് കാരണം നേതാവേ ?

കൊച്ചു കുട്ടികൾ പറയുന്നതുപോലെ പറയല്ലേ , വയസ്സും പ്രായവുമൊക്കെയായില്ലേ ? ശാരീരിക ആസ്വസ്തതകൾ മറന്ന് യൂത്തന്മാരെക്കൊണ്ട് അക്രമം നടത്തിക്കുകയും അതിന്റെ മുന്നിൽ കേറി നിൽക്കുകയും ചെയ്യുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും .

പൊലീസിന് കേസെടുക്കേണ്ടി വരും . അവർ കേസെടുക്കും . അന്വഷണം നടത്തും . ശിക്ഷ പുറകാലേ വരും . അതിനിങ്ങനെ കൊച്ചുകുട്ടികളെപോലെ കിടന്നു മോങ്ങിയിട്ട് കാര്യമില്ല .

Leave a Reply

Your email address will not be published. Required fields are marked *