സുപ്രീംകോടതി പ്രതിസന്ധി; ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് സമവായ ചര്‍ച്ചകള്‍ക്ക് ശ്രമം

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച അസാധാരണ സംഭവത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സമവായ ചര്‍ച്ചകള്‍ക്ക് ശ്രമം. അറ്റോര്‍ണി ജനറലിനോടൊപ്പം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും ദീപക് മിശ്ര പിന്നീട് പിന്‍മാറി. നാല് ജഡ്ജിമാരുടെ നടപടി ഭരണഘടന ബെഞ്ച് പരിശോധിക്കാനുള്ള നീക്കവും ചീഫ് ജസ്റ്റിസ് ഉപേക്ഷിച്ചു.

രാജ്യത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത അത്യപൂര്‍വ സംഭവവികാസങ്ങള്‍ക്കാണ് സുപ്രീംകോടതി ഇന്ന് സാക്ഷ്യം വഹിച്ചത്. നാല് കോടതികള്‍ നിര്‍ത്തി വച്ച് നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വന്ന് മാധ്യമങ്ങളെ കണ്ടു. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here