തമിഴ്നാട്ടില്‍ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാകും; ബില്‍ പാസ്സാക്കി

ചെന്നൈ: തമിഴ്നാട്ടില്‍ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കാനുള്ള ബില്ല് നിയമസഭ പാസ്സാക്കി. ഇതോടെ എംഎൽഎമാരുടെ ശമ്പളം 55,000 ല്‍ നിന്ന് ഒരു 10,5000 ആയിട്ടുണ്ട്. തമിഴ്‌നാട് എംഎല്‍എ മാരുടെ ശമ്പളം ഇരട്ടിയാക്കുന്ന ബില്‍ നിയമസഭയില്‍ ബുധനാഴ്ചയാണ് അവതരിപ്പിച്ചത്.

എന്നാല്‍ തൊഴിലാളികളുടെ സമരത്തിനിടെ എംഎൽഎമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്ന ബില്‍ അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ നടത്തിവരുന്ന സമരം ഇന്നലെ അവസാനിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here