ജോൺ. ഡ്യു. വർഗീസ് വേൾഡ്‌ മലയാളി കൗൺസിൽ ബിസിനസ്‌ ഫോറും ചെയർമാൻ

ഹുസ്റ്റ്ൺ: വേൾഡ്‌ മലയാളി കൗൺസിൽ ബിസിനസ്‌ ഫോറും ഹൂസ്റ്റൺ പ്രൊവിൻസ്‌ ചെയർമാനായി ജോൺ. ഡ്യു. വർഗീസിനെ തെരെഞ്ഞെടുത്തു. ഹുസ്റ്റണിലെ പ്രമുഖ റിയലറ്ററായ ജോൺ. ഡ്യു. വർഗീസ് ഏഷ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ ആതുര സേവന രംഗത്ത്‌ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നു.

കേരളത്തിൽ നിരവധി സർജ്ജറി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ള ജോൺ, ജുലൈയിൽ ഇടുക്കിയിൽ ആദിവാസി മേഖലയിൽ നടത്തുന്ന ദശദിന സർജ്ജറി ക്യാമ്പിൽ വേൾഡ്‌ മലയാളി കൗൺസിൽ പങ്കാളിയാകുമെന്ന് പ്രസിഡന്റ്‌ എസ്‌ കെ ചെറിയാൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here