ചീഫ്​ ജസ്​റ്റിസിനെതിരെ പ്രതിഷേധം; കോടതി നടപടികൾ നിർത്തിവെച്ച്​ ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചു

ന്യൂഡൽഹി: രാജ്യത്ത് ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ കോടതി നടപടികൾ നിർത്തിവെച്ച്​ വാർത്താസമ്മേളനം വിളിച്ചു. ജസ്​റ്റിസ്​ ജെ. ചേലമേശ്വറി​​​​​​​െൻറ നേതൃത്വത്തിലാണ്​ നടപടി.

ഞങ്ങൾക്ക്​ രാജ്യത്തോടും സുപ്രീം കോടതിയോടും ഉത്തരവാദിത്തമുണ്ട്​. ഈ സ്​ഥാപനം നിലനിൽക്കണം. ഭരണം കുത്തഴിഞ്ഞ നിലയിലാണ്​. കാര്യങ്ങൾ വ്യവസ്​ഥയിലല്ല നീങ്ങുന്നതെന്ന്​ ചീഫ്​ ജസ്​റ്റിസി​െന കണ്ട്​ കത്ത്​ നൽകിയിരുന്നു. ​േകസുകൾ തീരുമാനിക്കുന്നതിലും കൊളീജിയം നിയമനത്തിലും വിയോജിപ്പുകൾ ​രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ അത്​ അദ്ദേഹം ചെവിക്കൊള്ളാൻ തയാറായില്ല. അതിനാലാണ്​ പ്രശ്​നങ്ങൾ രാജ്യത്തെ അറിയിക്കാൻ തീരുമാനിച്ചതെന്നും ചേലമേശ്വർ അറിയച്ചു. ചീഫ്​ ജസ്​റ്റിസിന്​ നൽകിയ കത്ത്​ മാധ്യമങ്ങൾക്ക്​ വിതരണം ചെയ്യുമെന്നും ചേലമേശ്വർ അറിയിച്ചു.

കോടതിയുടെ പ്രവർത്തനം സുതാര്യമാകണം. അല്ലെങ്കില്‍ ജനാധിപത്യം തകരും. കോടതിയുടെ മഹത്വം ഉയർത്തിപ്പിടിക്കാനാണ്​ പ്രതിഷേധം. തങ്ങൾ നിശബ്​ദരായിരുന്നെന്ന്​ പറയരുതെന്നും ചേലമേശ്വർ അറിയിച്ചു. നീതിന്യായ വ്യവസ്​ഥയിലെ അസാധാരണ സംഭവമാണിതെന്ന്​ ചേലമേശ്വർ പ്രതികരിച്ചു.

ഉച്ചക്ക്​​ 12 മണിയോടെ ചേലമേശ്വറി​​​​​​​െൻറ വസതിയിലാണ്​ വാർത്താസമ്മേളനം നടന്നത്. ചേലമേശ്വറിനെ കൂടാതെ രഞ്​ജൻ ഗോഗോയ്​, മദൻ ബി.ലോകൂർ, കുര്യൻ ജോസഫ്​ എന്നിവരാണ്​ കോടതി വിട്ടിറങ്ങി മാധ്യമങ്ങളെ കണ്ടത്​.

LEAVE A REPLY

Please enter your comment!
Please enter your name here