കൊളീജിയം; സുപ്രീംകോടതി ജഡ്ജിമാര്‍ കോടതി നടപടികൾ നിർത്തിവച്ചു

ന്യൂഡൽഹി: ജഡ്​ജിമാരു​ടെ നിയമനം സംബന്ധിച്ച കൊളീജിയം തീരുമാനത്തിൽ പ്രതിഷേധിച്ച് സുപ്രീംകോടതി ജഡ്ജിമാര്‍ കോടതി നടപടികൾ നിർത്തിവച്ചു. രാജ്യത്തി​​െൻറ ചരിത്രത്തിലാദ്യമായാണ് സുപ്രീംകോതിയിലെ ജഡ്ജിമാർ കോടതി നടപടികൾ നിർത്തി വയ്ക്കുന്നത്. നാല് മുതിർന്ന ജഡ്ജിമാരാണ് കോടതി നടപടികൾ നിർത്തിവെച്ച്​ വാർത്താസമ്മേളനം വിളിച്ചത്. ജസ്​റ്റിസ്​ ജെ. ചേലമേശ്വറി​​െൻറ നേതൃത്വത്തിലായിരുന്നു നടപടി.

നീതിന്യായ വ്യവസ്​ഥയിലെ അസാധാരണ സംഭവമാണിതെന്ന്​ ചേലമേശ്വർ പ്രതികരിച്ചു. ഉച്ചക്ക്​​ 12 മണിക്ക്​ വാർത്താസമ്മേളനം വിളിച്ച്​ കാര്യങ്ങൾ വിശദീകരിക്കുമെന്ന്​ അദ്ദേഹം അറിയിച്ചു. ചേലമേശ്വറി​​െൻറ വസതിയിലാണ്​ വാർത്താസമ്മേളനം വിളിച്ചത്​. ചേലമേശ്വറിനെ കൂടാതെ രഞ്​ജൻ ഗോഗോയ്​, മദൻ ബി.ലോകൂർ, കുര്യൻ ജോസഫ്​ എന്നിവരാണ്​ കോടതി വിട്ടിറങ്ങി മാധ്യമങ്ങളെ കാണുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here