സേവന നികുതികളിൽ മാറ്റം വരുത്തുന്ന കാര്യം ബജറ്റിൽ പരിഗണിക്കും; തോമസ്​ ​ഐസക്

തിരുവനന്തപുരം: സേവന നികുതികൾ വർധിപ്പിക്കുന്ന കാര്യം വരുന്ന ബജറ്റിൽ പരിഗണിക്കുമെന്ന്​ ധനമന്ത്രി തോമസ്​ ​ഐസക്​. 50 വർഷം മുമ്പുള്ള ഭൂനികുതിയാണ്​ നിലനില്‍ക്കുന്നതെന്നും അതിനാൽ ഭൂനികുതിയിലും മാറ്റം വരുത്തേണ്ടതുണ്ടെന്നും നികുതി പിരിക്കാൻ ചിലവാകുന്ന തുകയുടെ നാലിലൊന്ന്​ പോലും ലഭിക്കുന്നില്ലെന്നും ​െഎസക്​ കൂട്ടിച്ചേർത്തു. സേവന നികുതികളിൽ മാറ്റം വരുത്തുന്ന കാര്യം ബജറ്റിൽ പരിഗണിക്കുമെന്നും ഇക്കാര്യത്തിൽ സമവായമുണ്ടാകണമെന്നും ​െഎസക്​ പറഞ്ഞു.

മിസോറാം ലോട്ടറി സംസ്​ഥാനത്ത്​ വിൽക്കാന്‍ അനുവദിക്കില്ലെന്നും അത്​ തടയുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അന്യസംസ്​ഥാന ലോട്ടറിയുടെ വരവിന്​ കാരണമായ ഏജൻറുമാർക്ക്​ കേരളാ ഭാഗ്യക്കുറിയിൽ സ്​ഥാനമുണ്ടാവില്ലെന്നും ​െഎസക്​ മാധ്യമങ്ങളോട്​ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here