ഐ ​ലീ​ഗ്; ഗോ​കു​ലം-ആരോസ്​ പോരാട്ടം ഇന്ന്

കോ​ഴി​ക്കോ​ട്​: ഐ ​ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​​ക്ക്​ മു​ന്നി​ലു​ള്ള​ത്​ ഇ​ന്ത്യ​ൻ ആ​രോ​സി​​െൻറ കൗ​മാ​ര​ക്കൂ​ട്ടം. അ​ണ്ട​ർ-17 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ൻ ജ​ഴ്​​സി​യ​ണി​ഞ്ഞ നീ​ല​പ്പ​ട​യാ​ണ്​ ആ​രോ​സി​ലെ താ​ര​ങ്ങ​ളി​ലേ​റെ​യും. 17ാം ന​മ്പ​ർ ജ​ഴ്​​സി​യു​മാ​യി മ​ല​യാ​ളി താ​രം കെ.​പി. രാ​ഹു​​ലും ആ​രോ​സ്​ നി​ര​യി​ലു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ 5.30ന്​ ​കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ പോ​രാ​ട്ടം. ഏ​ഴ്​ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​രു ജ​യ​വും സ​മ​നി​ല​യു​മാ​യി നാ​ല്​ പോ​യ​േ​ൻ​റാ​ടെ ഗോ​കു​ലം പ​ട്ടി​ക​യി​ൽ ഒ​മ്പ​താം സ്​​ഥാ​ന​ത്താ​ണ്.

ആ​റ്​ ക​ളി​ക​ളി​ൽ​നി​ന്ന്​ ഒ​രു പോ​യ​ൻ​റ്​ മാ​​ത്ര​മു​ള്ള ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സ്​ മാ​​ത്ര​മാ​ണ്​ ഗോ​കു​ല​ത്തി​​െൻറ മ​ഞ്ഞ​പ്പ​ട​ക്ക്​ പി​ന്നി​ലു​ള്ള​ത്. ഒ​മ്പ​ത്​ ക​ളി​ക​ളി​ൽ​നി​ന്ന്​ ഏ​ഴു പോ​യ​ൻ​റു​ള്ള ആ​രോ​സ്​ ഗോ​കു​ല​ത്തി​​െൻറ തൊ​ട്ടു​മു​ക​ളി​ലു​ണ്ട്. അ​ണ്ട​ർ-17 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ ന​യി​ച്ച അ​മ​ർ​ജി​ത്​ സി​ങ്​ കി​യാം ത​ന്നെ​യാ​ണ്​ ആ​രോ​സി​​െൻറ​യും ക്യാ​പ്​​റ്റ​ൻ. ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ ജീ​ക്സ​ൺ സി​ങ്​ അ​ട​ക്ക​മു​ള്ള പ്ര​തി​ഭ​ക​ൾ ഗോ​കു​ല​ത്തി​നെ​തി​രെ മാ​റ്റു​ര​ക്കും. ഗോ​കു​ല​ത്തി​​െൻറ ബ​ൽ​വി​ന്ദ​ർ സി​ങ്​​ ചി​ക്ക​ൻ​പോ​ക്​​സ്​ ബാ​ധി​ച്ച​ത്​ കാ​ര​ണം ആ​േ​രാ​സി​നെ​തി​രെ ക​ളി​ക്കി​ല്ല. മു​ന്നേ​റ്റ​നി​ര​യി​ൽ ഒ​ഡാ​ഫ ഒ​കോ​ലി​യെ​​പ്പോ​ലു​​ള്ള ക​രു​ത്ത​രാ​ണ്​ പ​യ്യ​ന്മാ​ർ​ക്കെ​തി​രെ ബൂ​ട്ട​ണി​യു​ന്ന​ത്. ആ​രോ​സി​നെ​തി​രെ എ​വേ മ​ത്സ​ര​ത്തി​ൽ ജ​യി​ച്ച​ത്​ ആ​വ​ർ​ത്തി​ക്കാ​നാ​ണ്​ ബി​നോ ജോ​ർ​ജി​​െൻറ ശി​ഷ്യ​രി​റ​ങ്ങു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here